Nov 24, 2010

arabic calligraphy

ബിസ്മില്ലാ
( അല്ലാഹുവിന്റെ നാമത്തില്‍ ...)
 ലാഇലാഹ ഇല്ലല്ലാ. മുഹമ്മദുര്‍റസൂലുല്ലാ
(അല്ലാഹുവല്ലാതെ ആരാധനക്കര്‍ഹന്‍ മറ്റാരുമില്ല. മുഹമ്മദ് അല്ലാഹുവിന്റെ ദൂദനാകുന്നു.)
അല്‍ഹംദുലില്ലാഹി റബ്ബില്‍ ആലമീന്‍.
(സര്‍‌വലോക രക്ഷിതാവായ അല്ലാഹുവിന്നാകുന്നു സര്‍‌വ സ്തുതിയും )
ഇഖ്‌റഅ ബിസ്ബി റബ്ബിക
(നിന്റെ രക്ഷിതാവിന്റെ നാമത്തില്‍ നീ വായിക്കുക.)
 വഅതസിമൂ ബി ഹബ്ലില്ലാഹി ജമീഅന്‍. വലാ തഫര്‍റഖൂ.
( അല്ലാഹുവിന്റെ പാശത്തെ നിങ്ങള്‍ മുറുകെ പിടിക്കുക. നിങ്ങള്‍ ഭിന്നിച്ചു പോകരുത്. )
ഇന്നല്ലാഹ ജമീലുന്‍. യുഹിബ്ബുല്‍ ജമാല്‍ .
(അല്ലാഹു ഭംഗിയുള്ളവനാണ്. അവന്‍ ഭംഗി ഇഷ്ടപ്പെടുന്നു.
വ ഹുവ അലാ കുല്ലി ശൈഇന്‍ ഖദീര്‍ .
(അവന്‍ -ദൈവം- എല്ലാത്തിനും കഴിവുള്ളവനാണ്.)
ഖുല്‍ ഹുവല്ലാഹു അഹദ്.
(പറയുക, അല്ലാഹു ഏകനാണ്.)
വ ഖുല്‍ റബ്ബിര്‍ഹംഹുമാ കമാ റബ്ബയാനീ സ്വഗീറാ..
(പറയുക, ചെറുപ്പത്തില്‍ എന്നെ വളര്‍ത്തിയ പോലെ അവരോടു(മാതാപിതാക്കളോട്) നീ കരുണ കാണിക്കേണമേ.‌)
വ സബ്ബിഹ് ബിഹംദി റബ്ബിക, ഖബ്‌ല ത്വുലൂഗി ശ്ശംസി വ ഖബ്‌ലല്‍ ഗുറൂബ്.
(സൂര്യന്‍ ഉദിക്കുന്നതിനു മുന്‍പും അസ്തമിക്കുന്നതിനു മുന്‍പും നിന്റെ രക്ഷിതാവിനെ നീ സ്തുതിക്കുകയും പ്രകീര്‍ത്തിക്കുകയും ചെയ്യുക.)

47 comments:

  1. തൊഴിലിന്റെ ഭാഗമായി റിയാദ് (സൗദി അറേബ്യ) ഖുര്‍ത്തുബ ഇന്റര്‍ നാഷണല്‍ സ്കൂളില്‍, ചുമരുകളില്‍ അനാമല്‍ പെയ്ന്റില്‍ എഴുതിയത്(വരച്ചത്).

    ReplyDelete
  2. മുക്താര്‍
    നന്നായി ഈ എഴുത്തും അതിന്റെ വിവരണവും
    "സൂര്യന്‍ ഉദിക്കുന്നതിനു മുന്‍പും അസ്തമിക്കുന്നതിനു മുന്‍പും നിന്റെ രക്ഷിതാവിനെ നീ സ്തുതിക്കുകയും പ്രകീര്‍ത്തിക്കുകയും ചെയ്യുക."
    ഇതിപ്പോള്‍ ബൈബിളും ഏതാണ്ടെല്ലാം ഒന്നുതന്നെ .

    ReplyDelete
  3. മുക്താറിന്റെ കാലിഗ്രഫി ഉഗ്രനായിട്ടുണ്ട്... കാലങ്ങളായി മനസ്സില്‍ ഉള്ള ഒരാഗ്രഹമാണ് കാലിഗ്രഫിയുടെ എ ബി സി ഡി പഠിക്കണമെന്ന്.. ഇനി ഉതരംപൊയില്‍ വരാല്ലൊ ല്ലെ... ഇല്ലെങ്കി മുണ്ടേങ്ങരയുള്ള എന്റെ ക്ലാസ്മേറ്റിന്റെ വീട്ടിലേക്ക്..:)

    ആശംസകള്‍..

    ReplyDelete
  4. അത് ശരി, ബ്ലോഗില്‍ കാശുണ്ടാക്കാനുള്ള മാര്‍ഗവും തുടങ്ങിയല്ലേ..നടക്കട്ടെ, നടക്കട്ടെ..!
    താങ്കളിലെ കലാകാരനോട്‌ അസൂയ തോന്നീട്ട് പറഞ്ഞതാ...

    ReplyDelete
  5. നന്നായിരിക്കുന്നു....

    ReplyDelete
  6. കാലിഗ്രഫി മനോഹരമായിരിക്കുന്നു.
    ആശംസകള്‍.

    ReplyDelete
  7. ماشاء الله ! أنت خطاط؟

    ReplyDelete
  8. മാശാഅള്ളാ,,,,,,,,
    കാലിഗ്രഫി എത്ര മനോഹരം .....
    ആശംസകള്‍
    അഭിനന്ദനങ്ങള്‍ ...

    ReplyDelete
  9. കൊള്ളാം നന്നായിരിക്കുന്നു.. പിന്നെ ഇടയ്ക്കൊക്കെ സിനിമകള്‍ കണ്ടിട്ട് ചെല റിവ്യൂ കൂടി ആവാം..

    ReplyDelete
  10. നല്ല ക്രാഫ്റ്റ്; നല്ല ചിത്രങ്ങൾ!

    ReplyDelete
  11. നന്നായിരിക്കുന്നു
    എന്റെ കയ്യിലും ഉണ്ട് ഒരു കാലിഗ്രാഫിക് പെന്‍

    ReplyDelete
  12. nannaayi ee caligraphy changathi...

    santhosham;

    aashamsakal..

    ReplyDelete
  13. മനോഹരമായിരിക്കുന്നു...

    ReplyDelete
  14. എന്താ പറയുക നന്നായി എന്ന് പറഞ്ഞാൽ അതു കള്ളമാകും… അതു എനിക്കിഷ്ട്ടമല്ല കള്ളം പറയുന്നത് അതു കൊണ്ട് ഞാൻ സത്യം പറയാൻ ആഗ്രഹിക്കുന്നു അതി ഗംഭീരം !!!!!!!!വളരെ നന്നായിട്ടുണ്ട് .സലിം ഇ.പി പറഞ്ഞതു പോലെ അസൂയ ഇല്ലാതില്ല….ഇനിയും ധാരാളം ചെയ്യാൻ കഴിയട്ടെ……

    ReplyDelete
  15. well done.....
    നന്നായിരിക്കുന്നു

    ReplyDelete
  16. മാഷാ അല്ലാഹ്... മനോഹരം... അല്ല അതിമനോഹരം... :)

    ReplyDelete
  17. ആഹ ..സുപ്പര്‍ ...മുഖ്താര്‍ ഭായ് ...

    ReplyDelete
  18. വളരെ നന്നായിരിക്കുന്നു ......പക്ഷെ ഈ "ഹായ് കൂയി പൂയി "എന്താണെന്ന്
    മനസിലായില്ല

    ReplyDelete
  19. വളരെ ഭംഗിയായി എഴുതിയ നല്ല വാക്കുകൾ.

    ReplyDelete
  20. അറബി വരകൾ.... എത്ര മനോഹരം...!! അതു കണ്ടപ്പോൾ...എനിക്കും അസൂയ തോന്നായ്കയില്ല,ഒന്ന് ശ്രമിച്ചു നോക്കിയാലോ... എങ്ങിനെയെന്നു പറഞ്ഞു തരുമൊ...

    ReplyDelete
  21. ഓഹോ ഇതും കയ്യിലുണ്ടോ? നന്നായിട്ടുണ്ട്

    ReplyDelete
  22. വളരെ ഇഷ്ടമായി.
    അഭിനന്ദനങ്ങൾ.

    ReplyDelete
  23. ചുമരെഴുത്ത് നന്നായിട്ടുണ്ട്..അര്ത്ഥ വിവരണം കൂടി എഴുതിയത് പോസ്റ്റിന് പൂര്‍ണ്ണത നല്‍കി..
    അഭിനന്ദനങ്ങള്‍

    ReplyDelete
  24. നല്ല വരകള്‍..

    ReplyDelete
  25. varakaliloode adarsham prabodhanam cheyyuka,

    ReplyDelete
  26. പാവപ്പെട്ടവന്‍November 28, 2010 at 12:39 AM

    നന്നായി ഈ എഴുത്തും അതിന്റെ വിവരണവും
    ഇതൊക്കെ മാഷാണോ ചെയ്തത് ?
    ഈ അക്ഷരസന്ദേശം മനോഹരം

    ReplyDelete
  27. Спасибо понравилось !

    ReplyDelete
  28. നന്നായിരിക്കുന്നു

    ReplyDelete
  29. Thanks за материалы! :)
    Respect www.muktharuda.co.cc

    ReplyDelete
  30. ന്റെ ഭാര്യ സാബിറയാകുന്നു, ഓൾ നല്ലോളാകുന്നു,എന്റെ കത്ത് ഓൾക്ക് കൊണ്ട് കൊടുക്കുന്നതിൽ ശുഷ്കാന്തി കാണീക്കുന്ന പോസ്റ്റ്മാനും നല്ലവനാണ്, അവൾ എനിക്ക് അയക്കുന്ന കത്തുകളുടെ ഒറിജിനാലിറ്റിയിലും സാബിറയിലും എനിക്ക് പരിപൂർണ്ണ വിശ്വാസമാണ്, ഗൾഫിൽ ഇരിക്കുന്ന എനിക്ക് അവളെ യാതൊരു സംശയവുമില്ല എന്ന് ദിവസത്തിൽ അഞ്ച് നേരവും ഞാൻ പറയുന്നുവെങ്കിൽ അവിടെ എവിടെയൊ ഒരു സംശയത്തിന്റെ ചുവ ഇല്ലേ? പിന്നെ ദൈവം വലിയവനാണെന്നും മുഹമ്മദ് ദൂതനാണെന്നും ആവർത്തിച്ച് കൊണ്ട് എന്താണു മുസ്ലീംകൾ ഈ കാണിച്ച് കൂട്ടുന്നത്?

    ReplyDelete
  31. @ alen : are u sick? i cudnt catch ur words...

    ReplyDelete
  32. ഭാഷ അറിയില്ലെങ്കിലും, വരകൾക്കു നല്ല ഭംഗിയുണ്ട്. അഭിനന്ദനങ്ങൾ.

    ReplyDelete
  33. മുക്താര്‍ക്കയുടെ ഒരു വായനക്കാരനാണ് ഞാന്‍.. ഇനിയിപ്പോ ഇതും...
    നന്നായിരിക്കുന്നു...

    ReplyDelete
  34. മുഖ്താര്‍ ....
    നിങ്ങള്‍ക്ക് കാരക്കൂസ് കമ്പനിക്കാരുടെ ആശംസകള്‍

    ReplyDelete
  35. നന്നായി എഴുതി വരച്ചിട്ടുണ്ട്. ഞാനിതുവരെ ശ്രമിക്കാത്തത്.
    ഒന്ന് ശ്രമിക്കണമെന്നുണ്ട്. എന്നാണാവൊ. കൈ പൊങ്ങാതാവുമ്പോൾ മനസ്സ് തളരാതിരിക്കാനെങ്കിലും !

    ReplyDelete
  36. മാഷാ അല്ലാഹ്!കാലിഗ്രഫി ഉഗ്രനായിട്ടുണ്ട്!!ആശംസകള്!!!

    ReplyDelete
  37. മനോഹരമായ വരച്ചിരിയ്ക്കുന്നു.
    അഭിനന്ദനങ്ങൾ.

    ReplyDelete
  38. മുഖ്ത്താര്‍ എഴുതുന്നത് വായിച്ച് ആസ്വദിക്കാറുണ്ട്. എഴുത്ത് പോലെ ഭംഗിയായി വരയ്ക്കും എന്ന് മനസ്സിലായി. ആശംസകള്‍.

    ReplyDelete
  39. മനോഹരമായ കാലിഗ്രാഫി...
    ആശംസകള്‍...

    ReplyDelete
  40. മുഖ്‌താറിന്റെ ‘വര’ദാനം!

    നന്നായെടാ!! എനിക്കൊരു സാധനം വരച്ചു തരണം (കാലിഗ്രാഫി) വന്നിട്ടു നേരിട്ടു പറയാം,
    ചാലപ്പുറത്ത് ഉണ്ടാകുമല്ലോ?!

    --

    Off Topic:
    നിങ്ങൾ മലയാളത്തെ സ്നേഹിക്കുന്നുവോ?
    ഇ-മലയാളം നിലനിൽക്കണമെന്ന് ആഗ്രഹിക്കുന്നുവോ?
    ഇ-മലയാളം -എഴുത്തും വായനയും- ഒരു അഭിമാനമായി കരുതുന്നുവോ...?

    എങ്കിൽ,
    ഒരു കൈ സഹായം...
    ഒരു ഒപ്പ് തന്ന് സഹായിക്കാമോ? Click Here!
    (ഇതുവരെ ഒപ്പ് ഇടാത്തവർക്കു മാത്രം!)

    ReplyDelete
  41. maashah allah !!നിങ്ങള്‍ അനുഗ്രഹിക്കപ്പെട്ടവനാകുന്നു ,തീര്‍ച്ചയായും താങ്കള്‍ അല്ലാഹുവിനു കൂടുതല്‍ നന്ദി ചെയ്യേണ്ടാവനാകുന്നു!!അനുഗ്രഹങ്ങള്‍ക്ക് നന്ദി യുള്ളവാനാ യിരിക്കാന്‍ അള്ളാഹു അനുഗ്രഹിക്കട്ടെ .ആമീന്‍ .കൂടുതല്‍ ഉയരത്തിലെത്തട്ടെ .
    പ്രാര്‍ത്ഥനയോടെ സൊണെറ്റ്..

    ReplyDelete